ന്യൂഡല്‍ഹി : (www.evisionnews.co) തലസ്ഥാനത്തെ ഭാവന നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി്ക്ക് ഉജ്വല വിജയം. 24,052 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാം ചന്ദര്‍ ബിജെപി ചാക്കിട്ട് പിടിച്ച വേദ് പ്രകാശിനെ പരാജയപ്പെടുത്തിയത്. ആപ്പില്‍ നിന്നും ബിജെപിയിലെത്തിയ വേദ് പ്രകാശിനെതിരായ രാം ചന്ദറിന്റെ വിജയത്തിന് കെജ്രിവാളിനെയും പാര്‍ട്ടി അനുയായികളെയും സംബന്ധിച്ചിടത്തോളം വന്‍വിജയാമാണ്. റാം ചന്ദര്‍ 59,886 വോട്ടുകള്‍ നേടിയപ്പോള്‍, ബിജെപി സ്ഥാനാര്‍ഥിക്ക് 35,834 വോട്ടുകളെ നേടാനായുള്ളൂ. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് 31,919 വോട്ടുകള്‍ നേടാനായി.
അന്തിമ ഫലത്തോട് അടുക്കുമ്പോള്‍ ലീഡ് നിലയില്‍ ആം ആദ്മി ബഹൂദൂരം മുന്നിലായിരുന്നു. മൂന്നാം സ്ഥാനത്ത് തുടര്‍ന്ന ബിജെപി അവസാനഘട്ടത്തിലാണ് കോണ്‍ഗ്രസിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തിയത്.
ആം ആദ്മി പാളയത്തിലെ വേദ് പ്രകാശിനെ ബിജെപി പാളയത്തിലെത്തിച്ച് ഡല്‍ഹിയില്‍ വേരുറപ്പിക്കാമെന്ന അമിത്-ഷാ മോഡി കൂട്ടുകെട്ടിന്റെ പദ്ധതികള്‍ക്ക് കൂടിയാണ് ഭാവന നിയോജക മണ്ഡലത്തില്‍ തിരിച്ചടിയായത്.
Post a Comment
0 Comments