Type Here to Get Search Results !

Bottom Ad

ഓടിക്കൊണ്ടിരിക്കെ ചെന്നൈ മെയിലിന്റെ എന്‍ജിന്‍ ബോഗിയില്‍നിന്നു വേര്‍പെട്ടു


തിരുവനന്തപുരം : (www.evisionnews.co) ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ എന്‍ജിന്‍ ബോഗിയില്‍നിന്നു വേര്‍പെട്ടെങ്കിലും വന്‍ അപകടം ഒഴിവായി. തിരുവനന്തപുരത്ത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരം ചെന്നൈ (ചെന്നൈ മെയില്‍) ട്രെയിന്റെ എന്‍ജിനാണ് ഓട്ടത്തിനിടെ വേര്‍പ്പെട്ടത്.

വേഗത കുറവായിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായതെന്ന് യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാര്‍ സുരക്ഷിതരെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. എന്‍ജിന്‍ വീണ്ടും ഘടിപ്പിച്ചശേഷം ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു. ട്രെയിനിന്റെ ജനറേറ്റര്‍ വാനുമായി ബന്ധിപ്പിച്ച കമ്പി ഇളകിപോയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. ബന്ധം മുറിഞ്ഞപ്പോള്‍ തന്നെ ട്രെയിന്‍ നിന്നു. 15 മിനിറ്റുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു. സംഭവം റയില്‍വേ പരിശോധിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad