Type Here to Get Search Results !

Bottom Ad

ഭാര്യയെ ബലാല്‍സംഗം ചെയ്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് ജീവനൊടുക്കി


പയ്യന്നൂര്‍: (www.evisionnews.co) ഭാര്യയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ ഭര്‍ത്താവ് താമസിക്കുന്ന ഷെഡിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെപറമ്പിലെ ഓട്ടോ ഡ്രൈവറായ 29കാരനാണ് ജീവനൊടുക്കിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ''യുവാവിന്റെ ഭാര്യയെ ഈ മാസം 15നു കാണാതായിരുന്നു. പിന്നീട് യുവതിയെയും വണ്ണായിക്കടവ്, തച്ചോറക്കല്‍ സ്വദേശിയായ എന്‍.ടി.രാഹുലിനെയും നാട്ടുകാര്‍ ഒരു വീട്ടിനകത്തു നിന്നു സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയിരുന്നു. പിന്നീട് ഭര്‍ത്താവിനെയും ഭാര്യാവീട്ടുകാരെയും വിളിച്ചു വരുത്തി പൊലീസ് മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചിരുന്നു.
എന്നാല്‍ അതിനുശേഷവും ഭാര്യയെ രാഹുല്‍, വിവാഹ വാഗ്ദാനം നല്‍കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തു. ഈ സംഭവത്തില്‍ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തു. ഈ സംഭവത്തോടെ മാനസികമായി തകര്‍ന്ന നിലയിലായ ഭര്‍ത്താവ് കത്തെഴുതി വച്ചശേഷമാണ് ജീവനൊടുക്കിയത്'' മാനഹാനിയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad