ജാര്‍ഖണ്ഡ് (www.evisionnews.co): ഗോരഖ്പൂരിലെ കൂട്ട ശിശുമരണത്തിന് പിന്നാലെ ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ മഹാത്മാഗാന്ധി മെഡിക്കല്‍ കോളജിലും (എം.ജി.എം) കൂട്ട ശിശുമരണം. ഒരു മാസത്തിനിടെ 52 ശിശുക്കള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പോഷകാഹാര കുറവാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. കുട്ടികളുടെ കൂട്ടമായ മരണം ഇവിടെ അഡ്മിറ്റായ മറ്റു രക്ഷിതാക്കളില്‍ ആശങ്കയുണര്‍ത്തിയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ആഗസ്ത് ആദ്യവാരത്തിലുണ്ടായ ഗോരഖ്പൂര്‍ ദുരന്തത്തില്‍ നവജാത ശിശുക്കളുള്‍പ്പടെ എഴുപതിലേറെ കുട്ടികള്‍ മരിച്ചിരുന്നു. 48 മണിക്കൂറിനിടെ 30 കുട്ടികളാണ് ഇവിടെ മരിച്ചത്. ഓക്സിജന്‍ സിലിണ്ടറിന്റെ ലഭ്യതക്കുറവായിരുന്നു മരണകാരണം.
Post a Comment
0 Comments