കാഞ്ഞങ്ങാട് (www.evisionnews.co): പവിത്രമായ ഭാരത സംസ്‌കാരത്തിന് കളങ്കമേല്‍പ്പിക്കുന്ന കാന്‍സറാണ് അഭിനവ ആള്‍ദൈവങ്ങളെന്ന് നോവലിസ്റ്റ് സി.വി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നവോത്ഥാന നായകരും സന്ന്യാസി ശ്രേഷ്ഠരും പ്രവാചകരും നേതൃത്വം നല്‍കിയതാണ് നമ്മുടെ ലോകം. ആ ഒരു പാരമ്പര്യമാണ് നമ്മെ ഇന്നും കെട്ടുറപ്പോടെ മുന്നോട്ടുനയിക്കുന്നത്. പക്ഷെ ആത്മ സംസ്‌കാരങ്ങളൊക്കെ തള്ളിപ്പറഞ്ഞ് ഭരണകൂടങ്ങളെയും നീതിന്യായ സംവിധാനങ്ങളെയും ജനങ്ങളെയും ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ദേരാ സച്ചാ തലവന്‍ പോലുള്ള ആസാമികള്‍ ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) കുടുംബസംഗമവും ഓണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. ജോസ് ടി.കെ സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ഉണ്ണിക്കൃഷ്ണന്‍, വി.കെ രേഖ, ടി.വി വിനോദ്കുമാര്‍, പി.കെ ശശീന്ദ്രന്‍, ഒ. പ്രകാശ്, എം. അബ്ബാസ്, വി.വി ഗോവിന്ദന്‍, ബാബു മണിയംകാനം, കെ.വി രമേശ്, വിനോദ്കുമാര്‍ അരമന, കെ.വി വേണുഗോപാലന്‍, എം.വി സുരേഷ്‌കുമാര്‍ പ്രസംഗിച്ചു.
Post a Comment
0 Comments