Type Here to Get Search Results !

Bottom Ad

വിപിന്‍ വധക്കേസ്: കസ്റ്റഡിയിലുള്ള മൂന്നു പേരും സി.പി.എം പ്രവര്‍ത്തകര്‍


മലപ്പുറം (www.evisionnews.in): ഫൈസല്‍ വധക്കേസിലെ പ്രതിയായ വിപിന്‍ കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ള മൂന്നുപേരും സി.പി.എം പ്രവര്‍ത്തകരെന്ന് സൂചന. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്.

ഫൈസലിനെ വെട്ടിയതിന് പിന്നാലെ മൂന്നുപേര്‍ ഓടി മറയുന്നത് കണ്ടെന്ന ദൃക്‌സാക്ഷിമൊഴികളുണ്ടായിരുന്നു. അവരെ തന്നെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad