Type Here to Get Search Results !

Bottom Ad

കുറിതുക നല്‍കാത്തതിന് കോടതിയെ സമീപിച്ച പരാതിക്കാരന് കെ.എസ്.എഫ്.ഇ ഇരട്ടിതുക നല്‍കാന്‍ നിര്‍ദേശം

കാസര്‍കോട്‌ (www.evisionnews.co): കുറിയില്‍ വീഴ്ചവരുത്തിയാള്‍ക്ക് ജാമ്യം നിന്നതിനാല്‍ ജാമ്യക്കാരന്റെ കുറിസംഖ്യ പിടിച്ചുവെച്ച കെ.എസ്.എഫ്.ഇ അധികൃതര്‍ക്കെതിരെ ജില്ലാ കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധി. പരാതിക്കാരന് കുറിതുകയും നഷ്ടപരിഹാരവും 15 ശതമാനം പലിശയും കോടതിച്ചെലവും നല്‍കാനാണ് വിധിയില്‍ പറയുന്നത്. ഒരു ലക്ഷത്തിന്റെ കുറി വിളിത്തുകയായ 81450 രൂപയും പതിനഞ്ച് ശതമാനം പലിശയും 50000 രൂപ നഷ്ടപരിഹാരവും കോടതികച്ചെലവായി 3000 രൂപയും മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണം.

കൊടക്കാട് റിട്ട അധ്യാപകന്‍ എന്‍. രാജീവന്റെ പരാതിയിലാണ് കാസര്‍കോട് കണ്‍സ്യൂമര്‍ ഫോറത്തിന്റെ കെ.എസ്.എഫ്.ഇ നീലേശ്വരം ബ്രാഞ്ചിനെതിരെയുള്ള നടപടി. 2011ലാണ് രാജീവന്‍ നീലേശ്വരം ബ്രാഞ്ചില്‍ ഒരു ലക്ഷം രൂപയുടെ കുറിയില്‍ ചേര്‍ന്നത്. ആറുമാസത്തിന് ശേഷം കുറി ലേലത്തില്‍ എടുക്കുകയും ചെയ്തു. ലേലം കഴിച്ച് 81450 രൂപയാണ് രമേശന് ലഭിക്കേണ്ടത്. എന്നാല്‍ ഈ തുക നല്‍കാന്‍ കെ.എസ്.എഫ്.ഇ തയാറായില്ലെന്നാണ് പരാതി. നേരത്തെ പയ്യന്നൂര്‍ ബ്രാഞ്ചില്‍ മറ്റൊരാള്‍ക്ക് വേണ്ടി ജാമ്യം നില്‍ക്കുകയും എന്നാല്‍ ഈ വ്യക്തി കുറിത്തുക അടക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാജീവന്റെ കുറിത്തുക പിടിച്ചുവെച്ചതെന്നാണ് കെ എസ്.എഫ്.ഇയുടെ വാദം.

Post a Comment

0 Comments

Top Post Ad

Below Post Ad