തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി ഒമ്പതു കോളജുകള്‍ നടപടി ക്രമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നു. ഏകീകൃത ഫീസ് അഞ്ചു ലക്ഷമാക്കിയതിനെതിരെ കോടതിയെ സമീപിച്ചവരാണ് വിട്ടുനില്‍ക്കുന്നത്. കോടതി വിധി വന്ന ശേഷം സഹകരിക്കാമെന്ന നിലപാടിലാണ് മാനേജ്മെന്റ്. അതേസമയം, കോളജുകളുടെ നിലപാട് കുട്ടികളുടെ നിലപാട് വിദ്യാര്‍ത്ഥികളെ അനിശ്ചിതാവസ്ഥയിലാക്കിയിരിക്കുകയാണ്.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് സംബന്ധിച്ച സുപ്രിംകോടതി വിധി തിങ്കളാഴ്ച വരാനിരിക്കെയാണ് അവസാനഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ഇതോടെ 3085 സീറ്റില്‍ 2999 എണ്ണത്തില്‍ അലോട്ട്മെന്റ് നടത്തി. ഇനി 86 സീറ്റുകളാണ് അവശേഷിക്കുന്നത്. കൊല്ലം അസീസിയയില്‍ മൂന്ന്, തൃശൂര്‍ ജൂബിലിയില്‍ രണ്ട്, കോഴിക്കോട് കെ.എം.സി.ടിയില്‍ 25, പാലക്കാട് കരുണയില്‍ 14, കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ മൂന്ന്, കാരക്കോണം സി.എസ്.ഐയില്‍ 39 എന്നിങ്ങനെയാണ് ശേഷിക്കുന്ന ഒഴിവുകള്‍.
Post a Comment
0 Comments