Type Here to Get Search Results !

Bottom Ad

നൗഫലിന്റെ സങ്കടത്തിന് മുന്നില്‍ റോട്ടറി ക്ലബ് കൈത്താങ്ങായി

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): വൈകല്യത്തെ മറികടന്ന് പഠനനത്തിലും പാഠ്യേതര കാര്യങ്ങളിലും മികച്ച പ്രകടനം നടത്തിയ അബ്ദുല്‍ നൗഫലിന് കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെ കൈത്താങ്ങ്. ഇരുകൈകാലുകള്‍ക്കും ശേഷിയില്ലാത്ത ദുരിതങ്ങള്‍ക്ക് നടുവില്‍ നിന്നും മനോധൈര്യത്തില്‍ ജീവിതം പടുത്തുയര്‍ത്തിയ നൗഫല്‍ ഇപ്പോള്‍ കാസര്‍കോട് ഗവ: കോളജ് വിദ്യാര്‍ത്ഥിയാണ്. ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബുവാണ് നൗഫലിന്റെ സങ്കടങ്ങള്‍ റോട്ടറി ക്ലബ്ബിന്റെ മുന്നിലെത്തിച്ചത്. 

റോട്ടറി ക്ലബ്ബിന്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ സമ്മാനിച്ചു. പ്രസിഡണ്ട് ദിനകര റൈ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഹമീദ് ബള്ളൂര്‍, മുജീബ് കമ്പാര്‍, പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ കെ. അരവിന്ദ, മാഹിന്‍ കുന്നില്‍, രാധാകൃഷ്ണന്‍, റോട്ടറി ക്ലബ്ബ് സെക്രട്ടറി ലജീഷ്, പി.ടി.എ പ്രസിഡണ്ട് പി.ബി അബ്ദുല്‍ റഹിമാന്‍, ബാലകൃഷ്ണന്‍, സി രാമകൃഷ്ണന്‍, പ്രസന്ന, നൗഫല്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad