Type Here to Get Search Results !

Bottom Ad

ദുബായില്‍ ഡ്രൈവിങ് ലൈസന്‍സ് 'മാന്വല്‍' ആക്കാന്‍ അവസരം


ദുബായ്: (www.evisionnews.co) ചെറിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ഓട്ടോ ലൈസന്‍സ് മാന്വല്‍ ആക്കി മാറ്റാന്‍ ദുബായ് ആര്‍.ടി.എ. അവസരം ഒരുക്കുന്നു. വരുന്ന ഒക്ടോബര്‍ മുതല്‍ ഈ സൗകര്യം നിലവില്‍ വരുമെന്ന് ആര്‍.ടി.എ.യുടെ ഡ്രൈവേഴ്സ് ലൈസന്‍സിങ് ഏജന്‍സി ഡയറക്ടര്‍ ജമാല്‍ അല്‍ സദ അറിയിച്ചു.

ഇതിന് ആഗ്രഹിക്കുന്നവര്‍ പ്രത്യേകപരീക്ഷ പാസ്സാവണം. മാന്വല്‍ ഗിയര്‍ സമ്പ്രദായം ഉപയോഗിക്കുന്നതിലെ കഴിവായിരിക്കും പരിശോധിക്കുന്നത്. ഇതിനായി പ്രത്യേക ക്ലാസുകളൊന്നും ഉണ്ടായിരിക്കില്ല. ആദ്യതവണ പരീക്ഷ പാസാവാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം ലഭിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad