Type Here to Get Search Results !

Bottom Ad

പ്രവാസികളുടെ പുനരധിവാസം:സർക്കാർ ബാധ്യത നിറവേറ്റണം- ചെർക്കളം.

കാസർകോട് :(www.evisionnews.co)രാഷ്ട്രത്തിന്റെ നികുതി വരുമാനത്തോട് കിടപിടിക്കുന്ന വിദേശ നാണ്യം നേടിത്തരികയും, ജീവിക്കാനും, ജീവിപ്പിക്കാനുമുള്ള പ്രവാസത്തിന്റെ പ്രയാസത്തിന്നിടയിൽ ജനിച്ച നാടിന്റെ സർവ്വോന്മുഖ പുരോഗതിക്കായി ജീവിതം സമർപ്പിക്കുകയും ചെയ്ത പ്രവാസികളുടെ പുനരധിവാസം ഭരണകൂടത്തിന്റെ നിർബന്ധബാദ്ധ്യതകളിലൊന്നാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുള്ള പറഞ്ഞു.
കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട്
എ.പി.ഉമ്മർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖാദർ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു.
പ്രവാസ ജീവിതം തുടരുന്നവരോടും, അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവരോടും കേന്ദ്ര-സംസ്ഥാന സർക്കാർ തുടരുന്ന കൃതഘ്നതക്ക് ഒരു ന്യായീകരണവുമില്ല, രണ്ടര മണിക്കൂർ യാത്ര ചെയ്യേണ്ടുന്ന ഗൾഫ് രാജ്യങ്ങളിലേക്ക് അര ദിവസം യാത്ര ചെയ്യേണ്ട അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ളതിനേക്കാൾ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമന കമ്പനികളെ നിയന്ത്രിച്ചേമതിയാകൂ, ആരോഗ്യമുള്ള കാലം മുഴുവൻ മരുഭൂമിയിൽ വിയർപ്പൊഴുക്കി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാത്ത അവസ്ഥയിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സ്ത്രീകൾക്കും, കുട്ടികൾക്കും, വൃദ്ധർക്കും, വികലാംഗർക്കും നിലവിലുള്ളത് പോലെ പ്രത്യേക പദ്ധതികളാവിഷ്കരിക്കാൻ പഞ്ചായത്ത് -- നഗരപാലികാ സംവിധാനങ്ങളിലൂടെ സർക്കാർ തയ്യാറാവണം.
പ്രവാസികളെ പറ്റിക്കാൻ മാത്രം ആവിഷ്ക്കരിച്ച ക്ഷേമ -തൊഴിൽ- പെൻഷൻ പദ്ധതികൾ അവർക്ക് പ്രാപ്യമാകാനുതകുന്ന രൂപത്തിൽ ലളിതവൽക്കരിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ്സംസ്ഥാന വൈസ് പ്രസിഡണ്ട്സി.ടി.അഹമ്മദലി, കെ.എം ശംസുദ്ദീൻ ഹാജി, കെ.ഇ.എ. ബക്കർ , എം.അബ്ദുല്ല മുഗു, സി. മുഹമ്മദ് കുഞ്ഞി, കാപ്പിൽ മുഹമ്മദ് പാഷ, എസ്.എ. എം.ബഷീർ, ബഷീർ വെള്ളിക്കോത്ത്, എ.എം.കടവത്ത്, കെ.അബുല്ല കുഞ്ഞി , എ.ബി.ശാഫി, എ.കെ.എം.അഷറഫ്, എ.എ.ജലീൽ, അഷറഫ് എടനീർ, കുഞ്ഞമ്മദ് പുഞ്ചാവി, എ.എ.അബദുൾ റഹ്മാൻ, അബദുൾ റഹ്മാൻ ബന്തിയോട്, അഷറഫ് കർള, കൊവ്വൽ അബദുൾ റഹിമാൻ, ഹസ്സൻ നെക്കര, എം.പി.ഖാലിദ്, എ എം.ഇബ്രാഹിം, ടി.എം.ശുഹൈബ്, എരോൽ മുഹമ്മദ്കുഞ്ഞി, മുഹമ്മദ് പട്ടാംഗ്,അസീസ് കീഴൂർ, മസാഫി മുഹമ്മദ്കുഞ്ഞി, ഹമീദ്മാങ്ങാട് ,ബി.കെ.സമദ്, കെ.ബി.എം.ഷെരീഫ്, എം.എച്ച്.മാങ്ങാട്, മുജീബ്കമ്പാർ, ഇ.ആർ.ഹമീദ്, ഷെരീഫ് കൊടവഞ്ചി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad