Type Here to Get Search Results !

Bottom Ad

ഉപ്പളയിൽ നിര്‍ത്തിയിട്ട കാറില്‍ നിന്നും പണം കവര്‍ന്നു

ഉപ്പള:(www.evisionnews.co) റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലു തകര്‍ത്ത്‌ 4000 രൂപയും ആര്‍ സി ഉള്‍പ്പെടെയുള്ള രേഖകളും കവര്‍ന്നു. മുസ്ലീം ലീഗ്‌ പൈവളികെ പഞ്ചായത്ത്‌ കമ്മിറ്റി കൗണ്‍സിലര്‍ ചിപ്പാറിലെ ഖലീലിന്റെ പണവും രേഖകളുമാണ്‌ നഷ്‌ടമായത്‌. മിനിഞ്ഞാന്നു രാത്രിയിലാണ്‌ സംഭവം. കാര്‍ ഉപ്പള, കൈക്കമ്പയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ട ശേഷം ഖലീല്‍ മംഗ്‌ളൂരുവിലേയ്‌ക്കു പോയതായിരുന്നു. രാത്രി 11 മണിയോടെ തിരിച്ചത്തിയപ്പോള്‍ കാറിന്റെ ചില്ല്‌ തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. അകത്തു പരിശോധിച്ചപ്പോഴാണ്‌ പണവും രേഖകളും നഷ്‌ടപ്പെട്ട കാര്യം അറിഞ്ഞത്‌. മഞ്ചേശ്വരം പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad