Type Here to Get Search Results !

Bottom Ad

ഹാ​ദി​യ കേ​സ്​: കേരളാ പൊലീസിനോട് എ​ന്‍.​ഐ.​എ വിശദാംശങ്ങൾ തേടി

തിരുവനന്തപുരം:(www.evisionnews.co) പ്ര​മാ​ദ​മാ​യ ഹാ​ദി​യ കേ​സ്​ അന്വേഷണം സംബന്ധിച്ച് കേരളാ പൊലീസിനോട് ​ദേശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​​ (എ​ന്‍.​ഐ.​എ) വിശദാംശങ്ങൾ തേടി. എ​ന്‍.​ഐ.​എയുടെ കേരളാ ഘടകം സംസ്ഥാന ഡി.ജി.പിയുടെ ഒാഫീസിനോടാണ് വിശദാംശങ്ങൾ ആരാഞ്ഞത്. ഹാ​ദി​യ കേ​സ്​ എ​ന്‍.​ഐ.​എ അന്വേഷിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി.ഹാദിയ മതം മാറിയത് സംബന്ധിച്ച വിശദാംശങ്ങളാണ് എൻ.ഐ.എ തേടിയതെന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് ഹാദിയ അയച്ച ശബ്ദ സംഭാഷണത്തിൽ താൻ സിറിയയിലേക്ക് പോകാൻ തയാറെടുക്കുകയാണെന്ന് പറഞ്ഞതായി പിതാവ് അശോകൻ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് മതംമാറ്റത്തെ കുറിച്ച് വിവരങ്ങൾ ആരായാൻ വഴിവെച്ചത്.സു​പ്രീം​കോ​ട​തി​യി​ൽ​ നി​ന്ന്​ വി​ര​മി​ച്ച ജ​സ്​​റ്റി​സ്​ ആ​ർ.​വി. ര​വീ​ന്ദ്ര​​ന്‍റെ മേ​ല്‍നോ​ട്ട​ത്തി​ൽ​ എ​ൻ.​െ​എ.​എ കേ​സ്​ അ​ന്വേ​ഷി​ക്കാ​നാ​ണ്​ ചീ​ഫ് ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​ർ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് ബുധനാഴ്ച നി​ർ​ദേ​ശിച്ചത്. വി​വാ​ഹം റ​ദ്ദ്​ ചെ​യ്​​ത ​ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ​യും ഹാ​ദി​യ​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടും​ ​ഭ​ർ​ത്താ​വ്​ ​െഷ​ഫി​ൻ ജ​ഹാ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ സു​പ്രീം​കോ​ട​തി വി​ധി. കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന കേ​ന്ദ്ര സ​ര്‍ക്കാ​റിന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചു​ കൂ​ടി​യാ​ണ് കോടതി​ ന​ട​പ​ടി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad