Type Here to Get Search Results !

Bottom Ad

സായിറാം ഗോപലകൃഷ്ണ ഭട്ടിന്റെ പ്രവർത്തനം മാതൃകാപരം: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

കാസർകോട്:(www.evisionnews.co)  ജാതിമത രാഷ്ട്രീയത്തിന്ന് അദീദമായി മാനവികത ഉയർത്തിപിടിച്ചുകൊണ്ടുള്ള നന്മ നിറഞ്ഞ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സായിറാം ഗോപലകൃഷ്ണ ഭട്ടിന്റെ പ്രവർത്തനം പ്രശംസനീയവും മാതൃകാപരവുമാണെന്നു പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന മുദ്രവാക്യമുയര്‍ത്തി യൂത്ത് ലീഗ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി നടന്ന യാത്രയില്‍ ജില്ലയിലെ വിവിധ മതനേതാക്കളും സാംസ്‌ക്കാരിക നായകരുമായി കൂടികാഴ്ച നടത്തുന്നതിന്റെ ഭാഗമായി  ശ്രീ സായിറാം ഗോപാലകൃഷ്ണ ഭട്ടിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്ന് ബേള കിളിങ്കാറിലെ വസതിയിൽ എത്തിയതായിരുന്നു തങ്ങൾ വീടി­ല്ലാ­ത്ത ­പാ­വ­ങ്ങള്‍ക്കു ­മു­ന്നില്‍ സാന്ത്വ­ന­ത്തിന്റെ മേല്‍ക്കൂ­ര­യാ­യി, അശ­ര­ണര്‍ക്കു­മു­ന്നില്‍ അനു­ക­മ്പ­യുടെ കൈതാ­ങ്ങായി മാറിയ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും,മനുഷ്യ സ്നേഹിയും,
സാമൂഹ്യ മേഖലകളിലെ നിറസാന്നിധ്യവുമായ ശ്രീ സായിറാം ഗോപാല കൃഷ്ണ  ഭട്ടിന്  ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റിയുടെ   സ്നോഹാദരവ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമർപ്പിച്ചു 
ജാതിയുടേയും മതത്തിന്‍റേയും ഭാഷയുടേയും ഭക്ഷണത്തിന്‍റേയുമൊക്കെ പേരില്‍ പച്ച മനുഷ്യരെ കൊന്നുതള്ളുകയും, ഭാരത സാംസ്ക്കാരത്തിന്‍റെ മഹിതമായ പൈതൃകത്തെ തച്ചുടക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് ഭരണകൂടങ്ങള്‍ തന്നെ ഒത്താശ ചെയ്ത് കൊടുക്കുകയും ചെയ്യുന്ന കലുഷിതമായ വര്‍ത്തമാന കാലത്ത് ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യനെ മനുഷ്യനായ് കണ്ട് അവരിലെ കാരുണ്യമര്‍ഹിക്കുന്നവരിലേക്ക് കാരുണ്യ വര്‍ഷം ചൊരിയുന്ന മനുഷ്യത്വത്തിന്‍റെ ആള്‍രൂപമാണ് ശ്രീ സായിറാം ഭട്ടെന്നും പത്മശ്രീ എന്ന ബഹുമതി നല്‍കി അദ്ദേഹത്തെ രാജ്യം ആദരിക്കണമെന്നും ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി  ഭാരവാഹികളായ  പ്രസിഡന്റ് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ട്രഷർ ഫൈസൽ അപട്ടേൽ എന്നിവർ ആവശ്യപ്പെട്ടു .
മുന്‍ മന്തി സി.ടി അഹമ്മദലി, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹിമാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ടി.ഇ അബ്ദുള്ള, കെ.ഇ.എ ബക്കര്‍, ബദിയദ്‌ക പഞ്ചായത്ത് പ്രസിഡന്റ്   കൃഷ്ണ ഭട്ട് മണ്ഡലം  മുസ്ലിം ലീഗ് പ്രസിഡന്റ് എ എം കടവത് ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള ,ട്രഷറർ മാഹിൻ കേളോട്ട് ,ഹാഷിം കടവത്ത്, ടി എം ഇഖ്ബാല്‍, അബ്ബാസ് ബീഗം, സി ബി അബ്ദുല്ല ഹാജി,
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ ഭാരാവാഹികളായ യൂസഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍,ഹാഷിം ബംബ്രാണ
 നൗഷാദ് കൊത്തിക്കാല്‍   സഹീർ   ആസിഫ് സിദ്ദീഖ് സന്തോഷ് നഗർ ,കെ എം സി സി നേതാക്കളായ എ പി ഉമർ  ഏറിയാൽ മുഹമ്മദ് കുഞ്ഞി ,മഹ്മൂദ് കുളങ്ങര ,സലാം കന്യപ്പാടി ,എ കെ കരീം പഞ്ചായത്ത് മുസ്ലിം ലീഗ്  ഭാരവാഹികളായ  ബദറുദ്ദീൻ താഷിം ,അന്വര് ഓസോൺ,അബ്ദുല്ല ചാലകര,നവാസ് കുഞ്ചാർ,ഹൈദർ കുടുപ്പംകുഴി,ഹഫീസ് ചൂരി  അബ്ബാസ് ഹാജി ബ്രിമനടുക്ക ,ബഷീർ ഫ്രെണ്ട്സ് ,അബ്ദുറഹ്മാൻ കുഞ്ചാർ,എം എച് ജനാർദ്ദനൻ ,ബാലകൃഷ്ണ ഷെട്ടി ഇൻകാസ് ദുബായ് സെക്രട്ടറി നൗഷാദ് കന്യപ്പാടി  
റിയാസ് മാന്യ മൊയ്‌ദീൻ കുഞ്ഞി സി എ നഗർ .അന്വര് മഞ്ഞമ്പാറ,ഉബൈദ് ചെറൂണി ഹൈദർ പാടലട്ക അഫ്താബ് അഹ്മദ്   തുടങ്ങിയവർ സംബന്ധിച്ചു   254  വീടുകളും 4 കുടിവെള്ളപദ്ധതിയും സമൂഹ വിവാഹവും മെഡിക്കൽ ക്യാമ്പ് ,തൊഴിലൊപകരണ വിതരണം അടക്കം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനമാണ് ജാതിമത രാഷ്ട്രീയത്തിന്ന് അതീതമായി   സായിറാം ഗോപാലകൃഷ്ണ ഭട്ട് നടത്തിവരുന്നത് 

Post a Comment

0 Comments

Top Post Ad

Below Post Ad