നീലേശ്വരം:(www.evisionnews.co)ബി എസ് എന്‍ എല്‍ ജീവനക്കാരനെ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍, മൂരിക്കൊവ്വല്‍ സ്വദേശിയും നീലേശ്വരം, മന്ദംപുറത്ത് കാവിനു സമീപത്തു താമസക്കാരനുമായ വിനോദ് (42) ആണ് മരിച്ചത്. ഇന്നു രാവിലെ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നു നൂറുമീറ്റര്‍ അകലെ റെയില്‍വെ ട്രാക്കിനു സമീപത്തു കുറ്റിക്കാട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. തലനെടുകെ പിളര്‍ന്ന നിലയിലായിരുന്നു.
അടിവസ്‌ത്രവും ഷര്‍ട്ടും മാത്രമാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. പാന്റ്‌സ് ഊരി യ നിലയിലാണ്. ഇതെങ്ങനെ സംഭവിച്ചുവെന്നതാണ് സംശയത്തിനു ഇടയാക്കുന്നത്.നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിദ്യയാണ് ഭാര്യ. ആതിര (പ്ലസ്‌ടുവിദ്യാര്‍ത്ഥിനി, ബങ്കളം സ്‌കൂള്‍) ആനന്ദ്, ആദര്‍ശ് (ഇരുവരും രാജാസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ മക്കളുമാണ്.
Post a Comment
0 Comments