Type Here to Get Search Results !

Bottom Ad

കേരളത്തിലെ മതനിരപേക്ഷത തകർക്കുവാൻ ആര്‍എസ്എസ് ശ്രമം: മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ :(www.evisionnews.co) സംസ്ഥനത്തെ മതനിരപേക്ഷത തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റിടങ്ങളില്‍നിന്നു വ്യത്യസ്തമായി കേരളത്തില്‍ മതനിരപേക്ഷസമൂഹം നിലനില്‍ക്കുന്നതിനാല്‍ ആര്‍എസ്എസ് എല്ലാ വിഭവങ്ങളുമുപയോഗിച്ച് ആക്രമണം ശക്തമാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി കൃഷ്ണപിള്ള ദിനത്തില്‍ മുഹമ്മ കണ്ണര്‍കാട്ട് പുഷ്പാര്‍ച്ചന നടത്തിയശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷതയെയാണ് ആര്‍എസ്എസ് ലക്ഷ്യംവയ്ക്കുന്നത്. തങ്ങള്‍ ജീവിക്കുന്നതുപോലെ എല്ലാവരും ജീവിക്കണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത്. ബഹുസ്വരതയെ ആണ് ഇവര്‍ തകര്‍ക്കുന്നത്. ന്യൂനപക്ഷങ്ങള്‍ എന്തു കഴിക്കണം, എന്തുവസ്ത്രം ധരിക്കണം എന്നെല്ലാം ഇവര്‍ ആജ്ഞാപിക്കുകയാണ്. തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്ന ഇക്കൂട്ടരെ ചെറുത്തുതോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 
കേരളത്തിലെ ജാതിവിവേചനത്തിനെതിരായ സമരത്തില്‍ ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും നേതൃത്വത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. കേരളത്തില്‍ ജാതിവിവേചനം ഇല്ലായ്മ ചെയ്യാനായത് പി കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞു. വഴിനടക്കാനും ആരാധനാലയങ്ങളില്‍ പ്രവേശിക്കാനും അടക്കമുള്ള സമരങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം നല്‍കി. കൃഷിഭൂമി കര്‍ഷകന് എന്ന് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍ അതിനെ ഭ്രാന്തന്‍മുദാവാക്യമെന്ന് പലരും പരിഹസിച്ചു. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും തൊഴിലാളികളെ സംഘടിപ്പിച്ച കൃഷ്ണപിള്ള ഐക്യകേരളമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചു.കേരളത്തെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള കൂട്ടായ ശ്രമം സര്‍ക്കാര്‍ നടത്തുകയാണ്. അതിനാണ് ഹരിതകേരളം മിഷന്‍ പ്രഖ്യാപിച്ചത്. മണ്ണിനെ നശിപ്പിക്കുന്ന കൃഷിരീതി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad