Type Here to Get Search Results !

Bottom Ad

ഹാദിയയെ സന്ദർശിക്കാനെത്തിയ അഞ്ച്​ പെൺകുട്ടികളെ അറസ്​റ്റ്​ ചെയ്​തു

വൈക്കം: (www.evisionnews.co)മതപരിവർത്തനം നടത്തിയതി​​​ന്റെ  പേരിൽ വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ സന്ദർശിക്കാൻ വീട്ടിലെത്തിയ അഞ്ച്​ പെൺകുട്ടികളെ വൈക്കം പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഹാദിയയുടെ പിതാവി​​​െൻറ പരാതിയെ തുടർന്നാണ്​ നടപടി.അനുമതിയില്ലാതെ സന്ദർശിച്ചു എന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പിതാവ്​ പരാതി​ നൽകിയത്​. ആലുവ, കണ്ണൂർ, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള ഷാനി, ഷംന, സുമയ്യ, അമ്മുതോമസ്​, അൻഷ പോൾ എന്നിവരാണ്​ അറസ്​റ്റിലായത്​. ഇവരോടൊപ്പം ഉണ്ടായിരുന്ന ഫൈസലിനേയും അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. റിഡേഴ്​സ്​ റിവ്യു എന്ന ഫേസ്​ബുക്ക്​ കൂട്ടായ്​മയിലെ അംഗങ്ങളാണ്​ ഇവരെന്നാണ്​ വിവരം.ഹാദിയയെ കാണാനും ചില പുസ്​തകങ്ങളും സമ്മാനങ്ങളും വസ്​ത്രങ്ങളും നൽകാനുമാണ് ഹാദിയയുടെ വീട്ടിലെത്തിയതെന്നാണ്​ ഇവർ പറയുന്നത്​​.

Post a Comment

0 Comments

Top Post Ad

Below Post Ad