ഇസ്ലാമാബാദ്:(www.evisionnews.co) പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വധക്കേസിൽ രണ്ടുപേർക്ക് 17 വർഷം തടവ് ശിക്ഷ വിധിച്ചു. അഞ്ചുപേരെ കേസിൽ വെറുതെവിട്ടു. റാവൽപിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. മുൻ ഡി.ഐജി സഊദ് അസീസ് മുൻ എസ്.പി ഖുർറം ഷഹ്സാദ് എന്നിവരെയാണ് 17 വർഷം തടവിന് ശിക്ഷിച്ചത്.കേസിൽ പ്രതിയായ മുൻ പ്രസിഡന്‍റ് പർവേസ് മുശ്ർറഫ് ഒളിവിലാണെന്ന് കോടതി പ്രഖ്യാപിച്ചു. അതേസമയം, മുശ്ർറഫിന്‍റെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടു.
ബേനസീർ ഭൂട്ടോ വധക്കേസ്: രണ്ട് പ്രതികൾക്ക് 17 വർഷം തടവ്, അഞ്ചുപേരെ വെറുതെവിട്ടു.
18:07:00
0
Tags
Post a Comment
0 Comments