Type Here to Get Search Results !

Bottom Ad

വീട്ടില്‍ അതിക്രമിച്ച് കയറി 21കാരിയെ പീഡിപ്പിച്ചു;ആദൂര്‍ സ്വദേശി അറസ്റ്റിൽ

മുള്ളേരിയ: വീട്ടില്‍ അതിക്രമിച്ച്‌ കയറി 21 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ വ്യാപാരിയെ ആദൂര്‍ സി ഐ സിബി തോമസ്‌ അറസ്റ്റ്‌ ചെയ്‌തു. ആദൂര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ 21 കാരിയുടെ പരാതി പ്രകാരം ആദൂര്‍ പാലത്തിന്‌ സമീപത്തെ വ്യാപാരിയും എലിക്കുളം സ്വദേശിയുമായ സിദ്ദീഖ്‌ (35) ആണ്‌ പിടിയിലായത്‌. ഈ മാസം 16നാണ്‌ അറസ്റ്റിനാസ്‌പദമായ സംഭവം നടന്നത്‌. വീട്ടില്‍ ആരുമില്ലാത്ത സമയത്ത്‌ അതിക്രമിച്ച്‌ കയറിയ സിദ്ധീഖ്‌ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ്‌ പരാതി. യുവതിയെ ഇന്നലെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad