ന്യൂഡല്‍ഹി:(www.evisionnews.co) രാജ്യത്ത് 9,72,000 പേരുടെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പിന്‍റെ നിരീക്ഷണത്തിൽ. 2.89ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണ വലയത്തിലുള്ളത്. ജൂൺ പാദത്തിലെ ജിഡിപി വളര്‍ച്ച 6.1 ശതനമാനത്തിൽ നിന്ന് 5.7 ശതമാനമായി കുറഞ്ഞു.
അസാധുവാക്കിയ 99 ശതമാനവും തിരിച്ചെത്തിയ സാഹചര്യത്തിലാണ് കള്ളപ്പണക്കാരെ കണ്ടെത്താൻ ആദായ നികുതി വകുപ്പിന്‍റെ നടപടി. നോട്ട് നിരോധനത്തിന് ശേഷം വൻതോതിൽ പണമെത്തിയ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിക്കും. 9 കോടി 72 ലക്ഷം പേരുടെ 13 ലക്ഷത്തി മുപ്പത്തിമൂവായിരം അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
നോട്ട് നിരോധനത്തിന് ശേഷം ഈ അക്കൗണ്ടുകളിലായി 2.89 ലക്ഷം കോടി രൂപയുടെ പണം എത്തിയെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ. പിൻവലിച്ച 500,1000 രൂപയുടെ നോട്ടുകൾ മാറ്റാൻ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. അതിനിടെ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള ആഭ്യന്തര ഉത്പാദന വളര്‍ച്ച നിരക്ക് കുറഞ്ഞു. കഴിഞ്ഞ ത്രൈമാസത്തെ 6.1 ശതമനാനത്തിൽ നിന്ന് 5.7 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞവര്‍ഷം 7.9 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. പാൻ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നാലുമാസം കൂടി നീട്ടി ഡിസംബര്‍ 31വരെയാക്കി.
Post a Comment
0 Comments