Type Here to Get Search Results !

Bottom Ad

അമിത് ഷാ യാത്ര മാറ്റിവെച്ചു:കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഒരാഴ്ചക്കുള്ളില്‍ തന്നെ ഉണ്ടായേക്കും

ന്യൂഡല്‍ഹി:(www.evisionnews.co) കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്ന് സൂചന നല്‍കി ബിജെപി അധ്യക്ഷന്‍ അമിത്ഷാ മൂന്നു ദിവസത്തെ ചെന്നൈ സന്ദര്‍ശനം അപ്രതീക്ഷിതമായി ദ്ദാക്കി. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് നിരവധി  അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് വേഗത്തിലുള്ള നടപടി.
ഒരാഴ്ചക്കുള്ളില്‍ തന്നെ പുനഃസംഘടന ഉണ്ടായേക്കും. പുനഃസംഘടനയില്‍ പ്രതിരോധം, വാര്‍ത്ത വിതരണം,വനം-പരിസ്ഥി മന്ത്രാലയങ്ങള്‍ക്ക് പുതിയ മന്ത്രിയെ ലഭിക്കും.അടുത്തിടെ എന്‍ഡിഎയില്‍ തിരിച്ചെത്തിയ നിതീഷ് കുമാറിന്റെ ജെഡിയുവിനും എഐഎഡിഎംകെക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കും. എഐഎഡിഎംകെ നിലവില്‍ എന്‍ഡിഎയുടെ ഭാഗമല്ലെങ്കിലും അടുത്ത ദിവസം തന്നെ ഇതിനും തീരുമാനമുണ്ടാകും.മനോഹര്‍ പരീക്കര്‍ ഗോവാ മുഖ്യമന്ത്രി ആയതോടെ പ്രതിരോധ വകുപ്പിന്റെ ചുമതല ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കാണ്. ടെക്സ്‌റ്റൈല്‍സ് മന്ത്രി സമൃതി ഇറാനി ചുമതല വഹിക്കുന്ന വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനും പുതിയ മന്ത്രി ഉണ്ടാകും പുനഃസംഘടനയില്‍. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവായിരുന്നു നേരത്തെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പുനഃസംഘടനയുടെ പ്രാഥമിക ചര്‍ച്ചകള്‍ ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. അവസാനഘട്ട ചര്‍ച്ചകള്‍ അമിത് ഷായും മോദിയും കൂടിക്കാഴ്ച നടത്തും. എഐഎഡിഎംകെയില്‍ രണ്ടു പക്ഷങ്ങളുടെ ലയനത്തിന് ശേഷം രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനായിരുന്നു അമിത് ഷായുടെ തമിഴ്നാട് യാത്ര നിശ്ചച്ചിരുന്നത്. ചെന്നൈയില്‍ അമിത്ഷായ് എഐഎഡിഎംകെ വന്‍ വരവേല്‍പ്പ് നല്‍കാനും ഒരുങ്ങിയിരുന്നു. തിങ്കളാഴ്ച മുതലാണ് സന്ദര്‍ശനം തുടങ്ങേണ്ടിയിരുന്നത്. ആ യാത്ര  അപ്രതീക്ഷിതമായി മാറ്റിവെച്ചത് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വേണ്ടിയാണെന്നാണ് വിവരം.  അതേസമയം ഡല്‍ഹിയില്‍ പ്രധാന ചര്‍ച്ച നടക്കേണ്ടതിനാലാണ് യാത്ര മാറ്റിവെച്ചതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജെഡിയുവിനും എഐഎഡിഎംകെയ്ക്കും ഒരോ കേന്ദ്രമന്ത്രി സ്ഥാനവും സഹമന്ത്രി സ്ഥാനവും നല്‍കിയേക്കുമെന്നാണ് സൂചന.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad