കാസർകോട് :(www.evisionnews.co)1986ലെ തൊഴിലില്ലായ്മ വിരുദ്ധ സമരത്തില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച കൊല്ലങ്ങനയിലെ ബാലകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിനു നേരെ ആര്‍എസ്സ്എസ്സ് നടത്തിയ ആക്രമത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ബാലകൃഷ്ണന്റെ സ്മാരകം ആക്രമിച്ച് സ്മാരക സ്തൂപത്തിന്റെ ഭാഗമായ കൊടിമരം തകര്‍ത്തത് ജനങ്ങളുടെ സമാധാന ജീവിതത്തിന` വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ആര്‍എസ്സ്എസ്സ്. നാട്ടില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്സ്എസ്സ് നടത്തി കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങള്‍.
ഇതിനെ ചെറുക്കാന്‍ പൊതുസമൂഹം ഒന്നാകെ മുന്നോട്ട് വരണം.അക്രമികളെ ഉടന്‍ പിടികൂടാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments