നെയ്യാറ്റിൻകര:(www.evisionnews.co) ബോണക്കാട് കുരിശുതകർത്ത സംഭവത്തിൽ സർക്കാർ നിസംഗത പുലർത്തുന്നുവെന്ന് നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ഇടയലേഖനം. മുഖ്യമന്ത്രിയും മന്ത്രിയും നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നും ഇടയലേഖനം വിമർശിക്കുന്നു. ന്യൂനപക്ഷങ്ങൾക്കുനേരെ രാജ്യത്താകമാനം നടക്കുന്ന അതിക്രമങ്ങളുടെ തുടർച്ചയാണ് ബോണക്കാടും ഉണ്ടായത്. കുരിശുമല തകർക്കുകയെന്ന ഛിദ്രശക്തികളുടെ ലക്ഷ്യത്തോടു വനംവകുപ്പ് ഉദ്യോഗസ്ഥർ സഹകരിച്ചു. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. കുരിശു തകർത്തതിനു പിന്നിൽ വർഗീയ ശക്തികളാണെങ്കിൽ അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. നെയ്യാറ്റിൻകര രൂപത മെത്രാൻ റവ. ഡോ. വിൻസന്റ് സാമുവൽ തയാറാക്കിയ ഇടയലേഖനം രൂപതയ്ക്കുകീഴിലെ പള്ളികളിൽ വായിച്ചു
Post a Comment
0 Comments