കാഞ്ഞങ്ങാട്: (www.evisionnews.in)ഭര്‍തൃമതിയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.ബല്ല മധുരക്കാട്ടെ ഗള്‍ഫുകാരനായ ബാബുവിന്റെ ഭാര്യ സുധ(38)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവും ഭര്‍തൃസഹോദരിയും വഴക്ക് പറഞ്ഞതില്‍ മനംനൊന്താണത്രെ ആത്മഹത്യാശ്രമം. സുധക്കെതിരെ പോലീസ് കേസെടുത്തു. ബാബു ഗള്‍ഫിലാണ്.
.
Post a Comment
0 Comments