കാസർകോട്:(www.evisionnews.co)ജില്ലയില്‍ മൺസൂൺ ആരംഭിച്ചതിന് ശേഷം ഇതുവരെ 2290.7 മി.മീ.മഴ ലഭിച്ചു. 24 മണിക്കൂറിനുളളില്‍ 55 മി.മീ. മഴയാണ് പെയ്തത്. കാലവര്‍ഷത്തെ തുടര്‍ന്ന് എട്ട് പേര്‍ക്ക് ജീവഹാനിയുണ്ടായി. ഇതുവരെ 257 വീടുകള്‍ തകര്‍ന്നു. 24 മണിക്കൂറിനുളളില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 36,000 രൂപയുടെ നാശനഷ്ടമുണ്ടായി. 60 വീടുകള്‍ പൂര്‍ണ്ണമായും 200 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍തിനാല്‍ ജില്ലയില്‍ 52,99,780 രൂപയുടെ നാശനഷ്ടമുണ്ടായി.
Post a Comment
0 Comments