കാസർകോട് :(www.evisionnews.co)കേരള നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി സെപ്റ്റംബര്‍ 14 ന് രാവിലെ 10.30 ന് കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി യോഗത്തില്‍ ചര്‍ച്ച നടത്തും. സമിതി കാസര്‍കോട് ഹാര്‍ബര്‍, ബേക്കല്‍ കടപ്പുറം, കസബ ഫിഷറീസ് സ്‌കൂള്‍ എിവിടങ്ങള്‍ സന്ദര്‍ശിക്കും. മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പരാതികള്‍ ചെയര്‍മാന്‍, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി എ മേല്‍വിലാസത്തില്‍ സമിതിക്ക് നേരിട്ട് നല്‍കാം.
Post a Comment
0 Comments