Type Here to Get Search Results !

Bottom Ad

ഉപ്പളയിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

ഹൊസങ്കടി: (www.evisionnews.co)ബൈക്കു കാറിനു പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴാം തരം വിദ്യാര്‍ത്ഥി മരിച്ചു. ഹൊസങ്കടി, മൊറത്തണ, ഗാന്ധിനഗറിലെ ഫാറൂഖിന്റെ മകനും ദുര്‍ഗ്ഗിപ്പള്ള ഉദയ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയുമായ മര്‍ഷൂഖ്‌ (12) ആണ്‌ മരിച്ചത്‌. ഇന്നലെ ദേളക്കട്ടയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.ഈ മാസം 18ന്‌ രാത്രിയില്‍ ഉപ്പള ജംഗ്‌ഷനില്‍ ആയിരുന്നു അപകടം. പിതാവിന്റെ സുഹൃത്ത്‌ നിഷാദിന്റെ കൂടെ ബൈക്കില്‍ ബായാര്‍, പൊന്നങ്കള, മസ്‌ജിദില്‍ നടന്ന സ്വലാത്ത്‌ മജ്‌ലിസില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. ഇതിനിടയില്‍ മറികടന്നെത്തിയ ഇന്നോവ കാര്‍ പെട്ടെന്നാണ്‌ മുന്നില്‍ നിര്‍ത്തിയപ്പോള്‍ ബൈക്ക്‌ കാറിനു പിന്നില്‍ ഇടിച്ചാണ്‌ അപകടം ഉണ്ടായതെന്നു പറയുന്നു. അപകടത്തെ കുറിച്ച്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. ആയിഷയാണ്‌ മാതാവ്‌. മഹ്‌റൂഫ്‌, ഫാത്തിമ, സഹോദരങ്ങളാണ്‌.

Post a Comment

0 Comments

Top Post Ad

Below Post Ad