Type Here to Get Search Results !

Bottom Ad

അഹമ്മദ് അഫ്‌സല്‍ സ്മാരകം'പാഠശാല' തറക്കല്ലിടല്‍ 21ന്

കാസര്‍കോട്:(www.evisionnews.co) വാഹനാപകടത്തില്‍ മരിച്ച എസ്എഫ്‌ഐ ജില്ലാസെക്രട്ടറിയേറ്റംഗമായിരുന്ന അഹമ്മദ് അഫ്‌സലിന്റെ സ്മരണയ്ക്ക് ചെന്നിക്കരയില്‍ നിര്‍മിക്കുന്ന 'പാഠശാല'യുടെ തറക്കല്ലിടല്‍ 21ന് നടക്കും. വൈകിട്ട് നാലിന് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. നുള്ളിപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ സിപിഐ എം കാസര്‍കോട് ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ അധ്യക്ഷനാകും. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് ബാലസംഘം, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന കലാ- സാംസ്‌കാരിക സന്ധ്യ 'സെര്‍ഫെലിസ്' അരങ്ങേറും.

Post a Comment

0 Comments

Top Post Ad

Below Post Ad