ബദിയടുക്ക:(www.evisionnews.co)ബാഡൂർ ടൗണിൽ ഗണേശോത്സവ ഘോഷയാത്രക്ക് നേരെ അക്രമം. അക്രമത്തിൽ പരിക്കേറ്റ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ട്യത്തടുക്കയിലെ ഹേമചന്ദ്ര (25), യോഗേഷ് (26), സന്തോഷ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകിട്ട് നടന്ന ഗണേശോത്സവ ഘോഷയാത്രക്ക് നേരെ ഒരു സംഘം അക്രമം നടത്തു കയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. അതേസമയം ഘോഷയാത്രയെ അക്രമിച്ചു എന്ന് പ്രചരിപ്പിച്ച് ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സി.പി.എം ബാഡൂര്‍ ലോക്കല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
Post a Comment
0 Comments