മക്ക:(www.evisionnews.co)സൗദിക്കകത്ത് നിന്നും പുറത്ത് നിന്നുമായി 18,91,352 പേരാണ് വിശുദ്ധ ഹജജിനായി മക്കയിലെത്തിയതെന്ന് സൗദി സ്റ്റാറ്റിക്‌സ് കമ്മീഷന്‍ അറിയിച്ചു. സൗദിയില്‍ നിന്ന് മാത്രം 1,38,690പേര്‍ ഹജജ് ചെയ്യാന്‍ മക്കയിലെത്തിയിട്ടുണ്ട്. അതില്‍ 81,284 പേര്‍ സൗദി പൗരന്മാരും 57,411 പേര്‍ സൗദിയിലുള്ള വിദേശികളുമാണ്. ഇന്നലെ രാത്രി 12 മണി വരേയുള്ള കണക്കാണ് അധികൃതര്‍ ഇന്നിപ്പോള്‍ പുറത്തുവിട്ടത്.
ഹാജിമാരുടെ യാത്രക്കായി 20,044 വാഹനങ്ങളുണ്ടെന്ന് സൗദി സ്റ്റാറ്റിക്‌സ്‌കമ്മീഷന്‍ വ്യക്തമാക്കി. ഈ വര്‍ഷം ഹജജ് ചെയ്യുന്നവരുടെ കണക്കെടുപ്പ് വ്യാഴാഴ്ച്ച വൈകുന്നേരം 6:30ന് പൂര്‍ത്തിയാവുമെന്ന് പബ്ലിക് സ്റ്റാറ്റിക്റ്റിസ് കമ്മീഷന്‍ അറിയിച്ചു. അന്ന് തന്നെ അതിന്റെ വ്യക്തമായ വിവരങ്ങള്‍ അന്തിമമായി പുറത്ത് വിടുമെന്നും കമ്മീഷന്‍ പറഞ്ഞു.
തീര്‍ത്ഥാടകരുടെ എണ്ണത്തെ കുറിച്ചുള്ള കൃത്യമായതും സൂക്ഷ്മമായതുമായ എല്ലാ വിവരങ്ങളും എടുക്കും. ഇത് തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാന്‍ ഉപകരിക്കും. തീര്‍ത്ഥാടകര്‍ വന്ന വഴിയനുസരിച്ചും വന്ന സമയമനുസരിച്ചും രാജ്യങ്ങള്‍ അനുസരിച്ചും വ്യത്യസ്തമായ ഇനങ്ങളായി തിരിച്ച് കൊണ്ടുള്ള കണക്കെടുപ്പായിരിക്കും പുറത്തുവിടുക
Post a Comment
0 Comments