Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് "സംരക്ഷണപോരാട്ടം":പഞ്ചായത്ത് മുനിസിപ്പൽ പ്രകടനം നാളെ

കാസർകോട്:(www.evisionnews.co) സംഘ് പരിവാർ പോലീസ് കൂട്ടുകെട്ടിനെതിരെയും, മുസ്ലിം - ദളിത് വിഭാഗത്തിനെതിരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമണങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തെ ചെറുക്കാനും, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മറ്റന്നാൾ   (26ന് )വൈകിട്ട് 4 മണിക്ക് കാസർകോട്  പുതിയ ബസ്സ്റ്റാന്റ് പരിസരത്ത്  "സരക്ഷണ പോരാട്ടം"സംഘടിപ്പിക്കും.മുന്നോടിയായി മുനിസിപ്പൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ നാളെ   (25.08.17) വൈകിട്ട് പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും.സംഘ് പരിവാർ നിർദ്ദേശ പ്രകാരം ദളിത്-ന്യുനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പോലും ഹനിക്കുന്ന സാഹചര്യത്തിൽ
 മുസ്ലിം ലീഗ് പ്രവർത്തകരും ,ജനപ്രതിനിധികളും സംബന്ധിച്ച് സംരക്ഷണ പോരാട്ടവും,പ്രകടനവും വൻ വിജയമാക്കണമെന്ന് പ്രസിഡണ്ട് ചെർക്കളം അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം, പഞ്ചായത്ത് മുൻസിപ്പൽ പ്രസിഡണ്ട് സെക്രട്ടറിമാർ, ബോർഡ് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് മാർ എന്നിവരുടെയോഗം അഭ്യർത്ഥിച്ചു.
 ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ദീൻ സ്വാഗതം പറഞ്ഞു.
സി.ടി.അഹമ്മദലി, പി.ബി.അബദുൾ റസാഖ് എം.എൽ. എ., പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ടി.ഇ. അബ്ദുല്ല, കെ.എം.ശംസുദ്ദീൻ ഹാജി, എ.ജി.സി. ബഷീർ, കെ.ഇ.എ.ബക്കർ ,  എം.അബ്ദുല്ല മുഗു, സി.മുഹമ്മദ് കുഞ്ഞി, യു.എ.ഇ. കെ.എം.സി.സി. പ്രസിഡണ്ട് അഷ്റഫ് പള്ളിക്കണ്ടം, ജിദ്ദ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഹസ്സൻ ബത്തേരി , ടി.എ.മൂസ, എ.എം കടവത്ത്, എം.അബ്ബാസ്, കെ.അബദുല്ല കുഞ്ഞി, എ.ബി.ശാഫി, അബ്ദുൽ റഹ്മാൻ ഒൺ ഫോർ ,എം.ടി.പി.കരിം, പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad