കൂഡ്‌ലു:(www.evisionnews.co)കൂഡ്‌ലു ഗോപാല കൃഷ്‌ണ ഹൈസ്‌കൂളിനടുത്തെ ഹോട്ടലിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് തീപിടിച്ചത് കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.രമേശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ജഗന്നാഥ റൈ നടത്തുന്ന ഹോട്ടലിലാണ് തീ പടര്‍ന്നത്. അടുപ്പിനടുത്ത് ഉണങ്ങാനായി ഇട്ട വിറകുകള്‍ക്ക് തീപടര്‍ന്നതാണ് തീപിടുത്തത്തിനു കാരണമെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. അടുക്കളയില്‍ രണ്ടു ഗ്യാസ് സിലിണ്ടറുകളും ഉണ്ടായിരുന്നു. സിലിണ്ടറുകള്‍ക്കു തീപടരുന്നതിനു മുമ്പ് തീയണക്കാനായത് വന്‍ദുരന്തം ഒഴിവാക്കി.
Post a Comment
0 Comments