Type Here to Get Search Results !

Bottom Ad

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ മറ്റൊരു കേസ് കൂടി

നീലേശ്വരം:(www.evisionnews.co)വ്യാജനിയമന ഉത്തരവ് തയ്യാറാക്കി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രതിക്കെതിരെ മറ്റൊരു കേസ് കൂടി. മടിക്കൈ ബങ്കളം കൂട്ടപ്പുന്ന സ്വദേശിയും ചിത്താരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ മസ്ദൂറുമായ രാജേഷ് കുമാറി (37) നെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. ചെറുവത്തൂര്‍ എഇഒ ഓഫീസില്‍ ജോലി വാഗ്ദാനം ചെയ്ത് പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശിയായ ശ്രീജിത്തില്‍ നിന്നും ആറേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് പോലീസ്  കേസെടുത്തത്.പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.സമാനമായ നിരവധി കേസുകളിൽ പ്രതിക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

.

Post a Comment

0 Comments

Top Post Ad

Below Post Ad