Type Here to Get Search Results !

Bottom Ad

തൊഴിലവകാശ കമ്മീഷന്‍ രൂപീകരിക്കണം: എസ്.ടി.യു

കാസകോട്:(www.evisionnews.co) രാജ്യത്തെ പൗരന്‍മാര്‍ക്ക് തൊഴിലവകാശം ഉറപ്പ് വരുത്തുന്നതിനായി കമ്മീഷന്‍ രൂപീകരിക്കണമെന്ന് എസ്. ടി യു ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനും സമത്വ സമൂഹ നിര്‍മ്മിതിക്കും തൊഴില്‍ ഒരു അവകാശമായി അംഗീകരിക്കേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. വര്‍ഗ്ഗീയ ഫാസിസത്തിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൈകൊള്ളുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കുമെതിരെ എസ്.ടി.യു നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി ഷറീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. എസ് ടി യു അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഉപഹാരം ചെര്‍ക്കളത്തിന് സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം നല്‍കി. സംസ്ഥാന വൈസ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എ അബ്ദുല്‍ റഹ്മാനും ട്രഷറായി തെരഞ്ഞെടുക്കപ്പെട്ട കെ.പി മുഹമ്മദ് അഷ്‌റഫിനുമുള്ള ഉപഹാരങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: എം റഹ്മത്തുള്ളയും ജില്ലയില്‍ നിന്ന് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ഉപഹാരങ്ങള്‍ ദേശീയ സെക്രട്ടറി രഘുനാഥ് പനവേലിയും നല്‍കി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ. അബ്ദുള്ള, മുസ്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് ഇടനീര്‍, ബി.കെ അബ്ദുസമദ്, അഡ്വ. വി.എം മുനീര്‍, ടി. അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, എം.എ മക്കാര്‍, കുഞ്ഞാമദ് കല്ലൂരാവി, മുത്തലിബ് പാറകെട്ട്, ഉമ്മര്‍ അപ്പോളോ, ശംസുദ്ദീന്‍ ആയിറ്റി, ഇബ്രാഹിം പറമ്പത്ത്, ബി.പി മുഹമ്മദ്, കെ.എം.സി ഇബ്രാഹിം, സുബൈര്‍ മാര, ടി.പി മുഹമ്മദ് അനീസ്, മാഹിന്‍ മുണ്ടക്കൈ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad