Type Here to Get Search Results !

Bottom Ad

ചെർക്കള സെൻട്രൽ സ്‌കൂളിലെ പൂർവ വിദ്യാർത്ഥികൾ കുടിവെള്ള ടാങ്ക്‌ സ്ഥാപിച്ച് മാതൃകയായി

ചെർക്കള:(www.evisionnews.co) ചെർക്കള സെൻട്രൽ സ്‌കൂളിലെ പൂർവ വിദ്യാർത്ഥികൾ കുടിവെള്ള ടാങ്ക്‌ സ്ഥാപിച്ച് മാതൃകയായി.എസ് എസ് എൽ സി 96-97 ബാച്ച്‌ വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെങ്കള വില്ലേജ്‌ ഓഫീസിനു മുന്നിലാണ് പൊതുജനങ്ങൾക്ക്‌ കുടിക്കാനുള്ള കുടിവെള്ള ടാങ്ക്‌ സ്ഥാപിച്ചത്.ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമ്മാൻ അബ്ദുല്ലക്കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ, ശേഖരൻ മാസ്‌റ്റർ, റഷീദ്‌ കനിയടുക്കം, അസീസ്‌ മിൽമ, അബ്ദുൽ റഹിമാൻ എന്നിവർ സംസാരിച്ചു. അബുദുൽറഹിമാൻ പിഎ സ്വാഗതവും ബഷീർ കോലാച്ചിയടുക്കം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad