Type Here to Get Search Results !

Bottom Ad

എം.ഡി.ഐ.എ ലൈബ്രറിക്ക് പതിനായിരം രൂപയുടെ പുസ്തകങ്ങൾ കൈമാറി

തളങ്കര:(www.evisionnews.co)മാലിക്ദീനാർ ഇസ്ലാമിക് അക്കാദമി ഏഴാം ബാച്ച് വിദ്യാർത്ഥി കൂട്ടായ്മ അഖ്സ എം.ഡി.ഐ.എ ലൈബ്രറിക്ക് പതിനായിരം രൂപയുടെ പുതിയ പുസ്തകങ്ങൾ കൈമാറി.വിദ്യാർത്ഥികളിൽ വായനാശീലം വളർത്താൻ വർഷംതോറും പതിനായിരം രൂപയുടെ പുസ്തകങ്ങൾ എം.ഡി.ഐ.എ ലൈബ്രറിക്ക് നൽകാനുള്ള ഗ്രീൻ ബുക്ക് പ്രൊജക്റ്റ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിക്ക് കഴിഞ്ഞ വർഷമാണ് തുടക്കം കുറിക്കപ്പെട്ടത്.മാലിക് ദീനാർ അക്കാദമിയിൽ വെച്ചു നടന്ന പ്രൊജക്റ്റിൻറ്റെ രണ്ടാം ഘട്ട പുസ്തക കൈമാറ്റ ചടങ്ങ് അഖ്സ സെക്രട്ടറി സ്വഫ് വാൻ നെല്ലിക്കുന്ന് കോളേജ് പ്രിൻസിപൾ സിദ്ധീഖ് നദ് വി ചേരൂറിന് കൈമാറി ഉദ്ഘാടനം ചെയ്തു.വൈസ് പ്രിൻസിപ്പൾ യൂനുസ് അലി ഹുദവി അധ്യക്ഷതവഹിച്ചു. നൗഫൽ ഹുദവി കൊടുവള്ളി, അബദുൽ ഖാദർ സഅദി, മൻസൂർ ഹുദവി മുള്ളേരിയ,നജീബുള്ള ഹുദവി, സെയ്യിദ് മുഹന്നദ് ഹുദവി, മുഷ്താഖ് ഹുദവി, ഇംമ്രാൻ ഹുദവി,ജുനൈദ് ഹുദവി, ഗഫൂർ ഹുദവി എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad