Type Here to Get Search Results !

Bottom Ad

ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ സ്കൂൾ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച കാസർകോട്ട്

കാസര്‍കോട്:(www.evisionnews.co) ഐ.എസ്.എല്‍ ടീം കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി, കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌കോര്‍ലൈന്‍ മാനേജ്‌മെന്റ് ഗ്രൂപ്പിന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന ഫുട്‌ബോള്‍ സ്‌കൂളിന്റെ ജില്ലാതല ഉദ്ഘാടനത്തിന് പ്രമുഖരുടെ പട തന്നെ കാസർകോട്ടെത്തുന്നു. കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ചും ടെക്‌നിക്കല്‍ ഡയറക്ടറുമായ താങ് ബോയ്സിങ്‌തോ, പ്രമുഖ മലയാളം കമേന്ററേറ്റർ ഷൈജു ദാമോദരൻ, കെ.എഫ്.എ ടെക്‌നിക്കല്‍ ഡയറക്ടർ മിൽട്ടൻ ആന്റണി, കെ.എഫ്.എ ഭാരവാഹികൾ, ഫുട്ബോൾ താരങ്ങൾ തുടങ്ങി നിരവധി പ്രമുഖരാണ് ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കാൻ എത്തുന്നത്. 

ആഗസ്റ്റ് 20ന് വൈകുന്നേരം 3 മണിക്ക് കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ജില്ലയിലെ മുഴുവൻ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ സ്കൂളിലേയും കുട്ടിത്താരങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
കുട്ടിത്താരങ്ങളെ കണ്ടെത്തി മികച്ച പരിശീലനം നൽകി വളർത്തിയെടുക്കുന്നതിൽ ശ്രദ്ധേയനായ താങ്ബോയ് സിങ്‌തോയുടെ ജില്ലയിലേക്കുള്ള വരവ് വൻ പ്രാധാന്യത്തോടെയാണ് ഫുട്ബോൾ പ്രേമികൾ നോക്കിക്കാണുന്നത്. അത്കൊണ്ട് തന്നെ ജില്ലാതല ഉദ്ഘാടനം ചരിത്ര സംഭവമാക്കാൻ ഒരുങ്ങുകയാണ് ഫുട്ബോൾ പ്രേമികൾ. കൂടുതൽ വിവരങ്ങൾക്ക് സിദ്ദീഖ് ചക്കര (9895500830) യുമായി ബന്ധപ്പെടാം.

Post a Comment

0 Comments

Top Post Ad

Below Post Ad