Type Here to Get Search Results !

Bottom Ad

കേരള മുസ്‌ലിം ജമാഅത്ത് കുമ്പള സോണ്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് 29ന് ശാന്തിപ്പള്ളയില്‍

കുമ്പള: കേരള മുസ്‌ലിം ജമാഅത്ത് കുമ്പള സോണ്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഈ മാസം 29ന് കുമ്പള ശാന്തിപ്പള്ളം മുഹിമ്മാത്ത് ഹാളില്‍ നടക്കും. രാവിലെ 10മണി മുതല്‍ വൈകുന്നേരം 4 മണി വരെ നടക്കുന്ന ക്യാമ്പില്‍ യൂണിറ്റ് ഭാരവാഹികള്‍ സംബന്ധിക്കും. 

ഇത് സംബന്ധമായി ചേര്‍ന്ന യോഗം സി.അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശാഫി മദനി മുളിയടുക്ക, കോഹിനൂര്‍ അബ്ദുല്ല, യൂസുഫ് ഹാജി ബാപ്പാലിപ്പൊനം, ഇബ്രാഹിം വികാസ് നഗര്‍, ഹമീദ് മുസ് ലിയാര്‍ ബാപ്പാലിപ്പൊനം സംബന്ധിച്ചു. മുഹമ്മദ് പേരാല്‍ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad