Type Here to Get Search Results !

Bottom Ad

ഉദുമ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നാടന്‍ പൂക്കളുടെ പ്രദര്‍ശനമൊരുക്കി ചിങ്ങമാസത്തെ വരവേറ്റു

ഉദുമ:(www.evisionnews.co) നാട്ടുപൂക്കളുടെ പ്രദര്‍ശനവും മത്സരവുമൊരുക്കി ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചിങ്ങമാസത്തെ വരവേറ്റു. സ്‌കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് നാടന്‍ പൂക്കളുടെ പ്രദര്‍ശനവും മത്സരവും സംഘടിപ്പിച്ചത്. തൊടിയിലും വയലിറമ്പിലും അപൂര്‍വമായി കാണപ്പെടുന്ന പൂക്കള്‍ വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചു. ശവനാറി, മന്ദാരം, ശംഖുപുഷ്പം, കൃഷ്ണകിരീടം, അതിരാണിപ്പൂവ്, അരിപ്പൂവ്, ചെമ്പരത്തി, കോളാമ്പിപ്പൂവ്, കാക്കപ്പൂവ്, ചെണ്ട് മല്ലി, തൊടിലാടി, ചെത്തി, തുളസി, തുമ്പപൂ, നാഗപൂ, കാട്ടുതുളസി, മുക്കൂറ്റി, കൊരട്ട പൂ എന്നീ നാടന്‍ പൂക്കള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു.

എട്ടാം ക്ലാസിലെ ഏഴ് ഡിവിഷനുകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ കെ. ഇഞ്ജിത, പി. മന്‍വിത, പി. സുസ്മിത, ബി. പ്രിയങ്ക, ഗോകുല്‍ദാസ്, എം. രാഹുല്‍ എന്നിവര്‍ അംഗങ്ങളായ എട്ട് കെ ടീം ഒന്നാം സ്ഥാനം നേടി. എട്ട് ഡി രണ്ടാം സ്ഥാനവും എട്ട് സി, എട്ട് എഫ് എന്നീ ക്ലാസുകള്‍ മൂന്നാം സ്ഥാനവും നേടി. ഹെഡ്മാസ്റ്റര്‍ എം.കെ വിജയകുമാര്‍, അധ്യാപികമാരായ പി.വി വത്സല, വി. പ്രീത, ബി. റീനമോള്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad