Type Here to Get Search Results !

Bottom Ad

ലൈഫ് ഭവന പദ്ധതി തട്ടിപ്പ് :തൃക്കരിപ്പൂരിൽ യൂത്ത് ലീഗ് സായാഹ്ന ധർണ നടത്തി

തൃക്കരിപ്പൂർ :(www.evisionnews.co) കേരള സർക്കാരിന്റെ ലൈഫ് ഭവന പദ്ധതി തട്ടിപ്പിനെതിരെ യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. തൃക്കരിപ്പൂർ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന പരിപാടി യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ എം.സി ശിഹാബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് ജന.സെക്രട്ടറി വി.പി.പി. ഷുഹൈബ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ്. ജില്ലാ സെക്രട്ടറി കുഞ്ഞബ്ദുള്ള ബീരിച്ചേരി സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ ബാവ മുഖ്യ പ്രഭാഷണം നടത്തി. പാവപ്പെട്ടവർക്ക് വീട് നൽകാൻ കഴിഞ്ഞ സർക്കാർ വളരെ വിജയകരമായി നടപ്പിലാക്കിയ പദ്ധതി ഈ സർക്കാർ അട്ടിമറിച്ചു എന്നും അർഹരായവരെ പുറത്തു നിർത്തി നിരവധി അനർഹരെ ലിസ്റ്റിൽ പെടുത്തി എന്നും അദ്ദേഹം ആരോപിച്ചു. മാനദണ്ഡങ്ങൾ മാറ്റി മറിച്ചു ലൈഫ് പദ്ധതി ലിസ്റ്റിൽ നിറയെ ക്രമക്കേടുകൾ വരുത്തിയിരിക്കുകയാണ്. ഗ്രാമ സഭകൾ വഴി പാസാക്കേണ്ട ലിസ്റ്റിൽ ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ് സർക്കാർ ചെയ്തു വരുന്നത്. ഇതിനെതിരെ ആദ്യം സമരം ചെയ്യേണ്ടത് ഇടതു യുവജന സംഘടനകളാണ്. എന്നാൽ ഭരണത്തിന്റെ നിറം നോക്കി അവർ മാളത്തിലൊളിച്ചിരിക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എൻ.കെ.പി മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ ഏ.ജി.സി ഷംഷാദ്, മുസ്ലിം ലീഗ് പഞ്ചായത്ത്‌ ആക്ടിംഗ് ജന.സെക്രട്ടറി കെ.പി മുഹമ്മദ്, ഷാർജ കെ.എം.സി.സി. മണ്ഡലം ട്രഷറർ മുഹമ്മദ് മണിയനോടി, സംസാരിച്ചു. എം.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗം മർസൂഖ് ബീരിച്ചേരി, യൂത്ത് ലീഗ് ഭാരവാഹികളായ നിസാർ തങ്കയം, എൻ.ഷിഹാസ്, എം.ടി.പി ഹൈദർ, എം.എസ്.എഫ് പഞ്ചായത്ത്‌ ഭാരവാഹികളായ അക്ബർ സാദത്ത്, മഷൂദ് തലിച്ചാലം, നബീൽ വടക്കേ കൊവ്വൽ സംബന്ധിച്ചു. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്‌ എം. ടി.പി അബ്ദുള്ള നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad