ബംഗളൂരു: (www.evisionnews.co)കർണാടകയിൽ കെ.എസ്.ആർ.ടി.സി ബസ് കൊള്ളയടിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മാണ്ഡ്യ സ്വദേശിയാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ട്. ഇയാളെ ബസിന്റെ ഡ്രൈവർ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മറ്റ് മൂന്ന് പേർക്ക് വേണ്ടി പൊലീസ് അന്വേഷണം ഉൗർജിതമാക്കി.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മൈസുരുവിനും ബംഗളൂരുവിനും ഇടയിൽ ചന്നപ്പട്ടണത്തു വെച്ചായിരുന്നു കെ.എസ്.ആർ.ടി.സി ബസ് കൊള്ളയടിച്ചത്. ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ സമയത്താണ് ബൈക്കിലെത്തിയ നാലംഗ സംഘം കൊള്ള നടത്തിയത്.യാത്രക്കാരുടെ നിലവിളി കേട്ട് ഡ്രൈവര്‍ ഓടിയെത്തി ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോഴേക്കും മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് ബസ് ചന്നപട്ടണ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണ്. യാത്രക്കാരെ മറ്റ് ബസുകളില്‍ ബംഗളൂരുവിലെത്തിച്ചു.
Post a Comment
0 Comments