Type Here to Get Search Results !

Bottom Ad

ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അപകടം; 50 പേര്‍ക്കു പരിക്ക്

കാൺപൂർ:(www.evisionnews.co) ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനു സമീപം ട്രെയിന്‍ പാളം തെറ്റി 50 പേര്‍ക്കു പരുക്ക്. കാണ്‍പൂരിനും ഇറ്റാവയ്ക്കും ഇടയില്‍ ഔറിയയില്‍ പുലര്‍ച്ചെ 2.40 ഓടെയായിരുന്നു കൈഫിയത്ത് എക്സ്പ്രസ് അപകടത്തില്‍പ്പെട്ടത്. അസംഗഡില്‍നിന്ന് ഡല്‍ഹിയിലേക്കു വരികയായിരുന്നു ട്രെയിന്‍. ഡമ്പറുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അപകടം. പത്തു ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ഡല്‍ഹിയില്‍ നിന്ന് പ്രത്യേക മെഡിക്കല്‍ റിലീഫ് ട്രെയിന്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉന്നത റെയില്‍വേ, പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ലക്നൗവില്‍ നിന്ന് ദേശീയ ദുരന്തനിവാരണസേനയുടെ ഒരു യൂണിറ്റും സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ട്രെയിൻ അപകടമാണിത്. കഴിഞ്ഞ ദിവസം മുസഫർനഗറിലുണ്ടായ അപകടത്തിൽ 23 പേർ മരിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad