ന്യൂഡൽഹി:(www.evisionnews.co) ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി നീട്ടി. കാർഡുകൾ ലിങ്ക് ചെയ്യുന്നതിന് നാല് മാസം സമയം കൂടി അനുവദിച്ചു. ഇനി ഡിസംബർ 31ന് മുമ്പായി ആധാറും പാൻകാർഡും തമ്മിൽ ലിങ്ക് ചെയ്താൽ മതിയാകും. നേരത്തെ കാർഡുകൾ ലിങ്ക് ചെയ്യുന്നതിന് ആഗസ്റ്റ് 31 വരെയാണ് സമയം അനുവദിച്ചിരുന്നത്.ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. ഇൗ വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടിയിരുന്ന അവസാന തിയതി ആഗസ്റ്റ് അഞ്ച് ആയിരുന്നു. റിട്ടേൺ സമർപ്പിച്ചവർക്ക് ആധാർ കാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കാൻ ആഗസ്റ്റ് 31 വരെ സമയം അനുവദിച്ചിരുന്നു.
Post a Comment
0 Comments