Type Here to Get Search Results !

Bottom Ad

ബദിയടുക്കയിൽ മണൽ വേട്ട:മൂന്ന് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

ബദിയടുക്ക:(www.evisionnews.co)ബദിയടുക്കയിൽ മണൽ വേട്ട:മൂന്ന് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു.  കര്‍ണ്ണാടകയില്‍ നിന്ന് അനധികൃതമായി രണ്ട് ടിപ്പര്‍ ലോറികളിലും ഒരു ടോറസ് ലോറിയിലും കടത്തുകയായിരുന്ന മണലാണ് ബദിയടുക്ക പൊലീസ് പിടിച്ചത് . മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക കോണാജെയിലെ മുഹമ്മദ് അജ്മല്‍ (26), കൈക്കമ്പയിലെ മുഹമ്മദലി (21), മര്‍ത്തണയിലെ അബ്ദുല്‍ ഫൈസല്‍ (28) എന്നിവരാണ് പിടിയിലായത്. ഇന്നലെ ബേള കുമാരമംഗലം, കന്യപ്പാടി എന്നിവിടങ്ങളില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് മണല്‍ കടത്ത് പിടിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad