ഭീമനടി:(www.evisionnews.co)എളേരിത്തട്ടിൽ വിവാഹസദ്യക്കിടെ കൂട്ടത്തല്ല്. എളേരിത്തട്ടിലെ സമ്പന്ന ന്റെ മകന്റെ വിവാഹ സദ്യക്കിടയിലാണ് കൂട്ടത്തല്ല് അരങ്ങേറിയത്. ക്ഷണിച്ച് വന്നവര്‍ക്ക് ഭക്ഷണം തികയാതെ വന്നതാതാണ് കുഴപ്പങ്ങള്‍ക്ക് കാരണം.
വിവാഹ ചടങ്ങ് കൊഴുപ്പിക്കാന്‍ 5 ലക്ഷം രൂപക്കാണ് പന്തലും സദ്യയും അടക്കമുള്ള കാര്യങ്ങള്‍ കണ്ണൂരിലെ ഒരു സ്ഥാപനത്തിന് കരാര്‍ നല്‍കിയത്.സിങ്കപ്പൂരില്‍ ജോലിയുള്ള മകന്‍ ഫിലിപ്പൈന്‍സ് യുവതിയേയാണ് വിവാഹം കഴിച്ചത്. 2000 ആളുകളെ സദ്യക്ക് ക്ഷണിച്ചു. എന്നാല്‍ 900 ആളുകള്‍ കഴിച്ചപ്പോഴേക്കും ഭക്ഷണം തീര്‍ന്നുപോയി. പന്തികേട് മനസിലായ കാറ്ററിംഗ് മാനേജരും അസിസ്റ്റന്റും വീട്ടുകാര്‍ കാണാതെ മുങ്ങി. ജീവനക്കാരോട് മാനേജരെ തിരക്കിയെങ്കിലും മാനേജര്‍ കണ്ണൂരിലേക്ക് പോയി എന്ന മറുപടിയാണ് ലഭിച്ചത്. അപ്പോള്‍തന്നെ മൂന്ന് നാല് വാഹനങ്ങളില്‍ മാനേജരെ തേടി ബന്ധുക്കളും അയല്‍വാസികളും കണ്ണൂര്‍ ഭാഗത്തേക്ക് വിട്ടു. അതേനിമി ഷം തന്നെ ഭക്ഷണം വിളമ്പാ നും പാകം ചെയ്യാനും എത്തി യ കാറ്ററിംഗ് ജീവനക്കാര്‍ക്ക് നേരെ അടി വീണു. മാനേജരെ പിന്തുടര്‍ന്നവര്‍ക്ക് വെസ്റ്റ് എളേരി പഞ്ചായത്ത് പരിധിയി ല്‍ വെച്ചുതന്നെ മാനേജരേയും അസിസ്റ്റന്റ് മാനേജരേയും കി ട്ടി. അവിടെയും അടി തുടങ്ങി. ഒടുവില്‍ സംഭവം പോലീസില്‍ എത്തിയിരിക്കുകയാണ്.
Post a Comment
0 Comments