Type Here to Get Search Results !

Bottom Ad

മുസ്ലിംകള്‍ ഹിന്ദുക്കളുടെ ഭൂമി വാങ്ങരുത്: വിവാദ വാദവുമായി ബി.ജെ.പി എം.എല്‍.എ


സൂറത്ത് (www.evisionnews.co): മുസ്ലിംകള്‍ ഹിന്ദുക്കളുടെ ഭൂമി വാങ്ങരുതെന്ന വിവാദ വാദവുമായി സൂറത്തിലെ ബി.ജെ.പി എം.എല്‍.എ. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള സ്വത്ത് വകകള്‍ മുസ്ലിംകളുടെ കൈകളില്‍ എത്തിപ്പെടാതിരിക്കാന്‍ സൂറത്തിലെ ലിംബായാത്ത് മണ്ഡലം ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ടിന് കീഴില്‍ വരുത്താനാണ് ബി.ജെ.പി എം.എല്‍.എ സംഗീതാ പാട്ടീലിന്റെ നീക്കം.

ആക്ട് ചുമത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കത്തയച്ചതായും വിഷയുമായി ബന്ധപ്പെട്ട് സൂറത്തിലെ ഹിന്ദുവിഭാഗക്കാര്‍ നിരവധി തവണ സമീപിച്ചിരുന്നെന്നും അതുകൊണ്ടാണ് ഇത്തരമൊരു നടപടിക്ക് തയാറെടുത്തതെന്നും സംഗീത പറയുന്നു. ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട് നിലവില്‍ വന്നാല്‍ ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു മതവിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് മറ്റൊരു സമുദായത്തിലെ അംഗത്തിന് സ്വത്ത് വില്‍ക്കാന്‍ കഴിയില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad