Type Here to Get Search Results !

Bottom Ad

മയിലാട്ടിയിൽ പനി ബാധിച്ച്‌ ഗൃഹനാഥന്‍ മരിച്ചു

പൊയ്‌നാച്ചി:(www.evisionnews.co) മയിലാട്ടി തൂവള്‍ അടുക്കാത്ത്‌ വീട്ടിലെ അടുക്കാടുക്കം ചന്തുക്കുട്ടി നായര്‍ (72) പനിബാധിച്ച്‌ മരിച്ചു. ഇന്നലെ വൈകുന്നേരം പാലക്കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന്‌ കാസര്‍കോട്‌ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി മരിച്ചു. ദേവന്‍പൊടിച്ചപ്പാറ അര്‍ധനാരീശ്വര ക്ഷേത്ര ഭരണസമിതി അംഗമാണ്‌. ഭാര്യ: സാവിത്രി. മക്കള്‍: സത്യനാഥന്‍, സതീശന്‍. മരുമകള്‍: ഹരിത. സഹോദരങ്ങള്‍: എ നാരായണന്‍ നായര്‍, പരേതരായ വെള്ളച്ചികുഞ്ഞി, കുഞ്ഞമ്പുനായര്‍, കൃഷ്‌ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, രാഘവന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍

Post a Comment

0 Comments

Top Post Ad

Below Post Ad