Type Here to Get Search Results !

Bottom Ad

വീരേന്ദ്രകുമാര്‍ ഇടതിലേക്ക്; ജെഡിയു- ജെഡിഎസ് ലയനം ഉടന്‍


കോഴിക്കോട് : (www.evisionnews.co)  ജനതാദള്‍ സെക്യുലറും ജെഡിയും ലയിക്കുന്നതിനുള്ള സാധ്യതതകള്‍ ഇരട്ടിച്ചു. അടുത്ത സംസ്ഥാന കൗണ്‍സിലില്‍ ലയനകാര്യം തീരുമാനിക്കുമെന്നു ജെഡിയു നേതൃത്വം പറയുന്നു. എം.പി.വീരേന്ദ്രകുമാര്‍ പച്ചക്കൊടിനാട്ടിയാല്‍ ലയനം വൈകില്ലെന്നും ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട് .

ജെഡിയു കേരളഘടകത്തിന്റെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണു ജനതാദള്‍ എസിലേയ്ക്കുള്ള ക്ഷണം. ലയനകാര്യത്തില്‍ കേരളഘടകത്തിന് എതിര്‍പ്പില്ലെന്നാണു ജെഡിയു നേതാക്കളുടെ പ്രതികരണം. ഇരുമുന്നണികളിലായുള്ള പാര്‍ട്ടികള്‍ യോജിക്കുന്നതിനു മുന്നോടിയായി ധാരണയുണ്ടാകണം. 
ജെഡിയു കേരളഘടകത്തിന്റെ നിലപാടു തീരുമാനിക്കാന്‍ എം.പി.വീരേന്ദ്രകുമാര്‍ അധ്യക്ഷനായ അഞ്ചംഗസമിതിയെ കഴിഞ്ഞ സംസ്ഥാന നേതൃയോഗം ചുമതലപ്പെടുത്തിയിരുന്നു. സമിതി ഉടന്‍ ചേര്‍ന്ന് പുതിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ ജെഡിയു കേരളഘടകത്തെ ഇടതുമുന്നണിയിലേയ്ക്കു സ്വാഗതം ചെയ്തിരുന്നു. പിന്നാലെയാണു മാതൃസംഘടനയില്‍ നിന്നുള്ള വിളി വന്നത്. 

ജെഡിയു കേരളഘടകം ജനതാദള്‍ എസില്‍ ലയിച്ചാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു സംസ്ഥാനത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണു രാഷ്ട്രീയനിരീക്ഷണം

Tags

Post a Comment

0 Comments

Top Post Ad

Below Post Ad