Type Here to Get Search Results !

Bottom Ad

ജെ.സി.ഐ കാസര്‍കോടിന്റെ സമാധാനം സാധ്യമാണ് ക്യാമ്പയിന് ജന പിന്തുണയേറുന്നു


കാസര്‍കോട്  : (www.evisionnews.co)  ജെ.സി.ഐ കാസറഗോഡിന്റെ പ്രേത്യേക പദ്ധതിയായ 'സമാധാനം സാധ്യമാണ് എന്ന പരിപാടിക്ക് ജന പിന്തുണയേറുന്നു. കാസര്‍കോടിന്റെ ശാശ്വത സമാധാനവും വികസനവും ലക്ഷ്യം മുന്‍ നിര്‍ത്തി ആവിഷ്‌കരിച്ച പദ്ധതിയാണ് 'സമാധാനം സാധ്യമാണ് '. കാസര്‍കോട് സിറ്റി ടവറില്‍ സംഘടിപ്പിച്ച 'സമാധാനം സാധ്യമാണ് ' എന്ന വിഷയത്തിലുള്ള സെമിനാറില്‍ വിവിധ മേഖലയിലുള്ള പ്രമുഖര്‍ പങ്കെടുത്ത് പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ലൈവ് കാസര്‍കോട്, ഹാപ്പി ഹവേഴ്സ്, നിരന്തര ഗതാഗത സൗകര്യം, ഹാപ്പി ഷോപ്പിങ്ങ്, സമ്മാന പദ്ധതി, സംസ്‌കാരിക സദസ്, വൈകുന്നേര ചര്‍ച്ചകള്‍, ഉത്സവാന്തരീക്ഷം സൃഷ്ടിക്കല്‍, സംഗീത സദസ്, ഭക്ഷ്യ മേളകള്‍, വിദ്യാലയങ്ങളും വീടുകളും കേന്ദ്രീകരിച്ച് ബോധവല്‍കരണം, സൗഹാര്‍ദ്ദ കൂട്ടായ്മകള്‍, വിവിധ പരിശീലന പരിപാടികള്‍, ജെ.സി.ഐ മാധ്യമ മര്‍ച്ചന്റ്സ് കൂട്ടായ്മയില്‍ മെഗാ പരിപാടി, പീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപികരണം തുടങ്ങി നിരവധി ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് കെ.ബി.അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.കെ. മൊയ്തീന്‍ കുഞ്ഞി (വ്യാപാരിവ്യവസായി എ കോപന സമിതി), കെ.ഗിരീഷ് (ബസ് ഓണേഴ്സ് അസ്സോസിയേഷന്‍, ടി.എ ശാഫി(പത്ര മാധ്യമം), രാധാകൃഷ്ണന്‍ (റസിഡന്‍സ് അസ്സോസിയേഷന്‍), സുഭാഷ് നാരായണന്‍ (കേരള സ്മോള്‍ ഇന്റസ്ട്രീസ് അസ്സോസിയേഷന്‍), നസീര്‍(ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്), മുഹമ്മദലി ഫത്തഹ്(കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്സ്), അഷ്റഫ് നാല്‍ത്തടുക്ക(മൊബൈല്‍സ് ഡീലേഴ്സ് അസ്സോസിയേഷന്‍, അജിത്ത്കുമാര്‍( സക്കൗട്ട് & ഗൈഡന്‍സ് ), പുഷ്പാകരന്‍ ബെണ്ടിച്ചാല്‍(കാസര്‍കോട് സാഹിത്യ വേദി), ഹമീദ് തെരുവത്ത്(കാസനോവ സംഗീത ക്ലബ്ബ്), പി.മുഹമ്മദ് സമീര്‍(ജെ.സി.ഐ കാസര്‍കോട്), സവാദ് തങ്ങള്‍( നെഹ്റു യുവ കേന്ദ്ര), അരുണ്‍ കുമാര്‍(എന്‍ജിനിയര്‍), അമീന്‍ ഷാ കൊല്ലം (നിരൂപകന്‍), റാഫി ഐ ഡിയല്‍ (മര്‍ച്ചന്റ്സ് യൂത്ത് വിംഗ്) എന്നിവര്‍ പ്രസംഗിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.ജെ.സി.ഐ നാഷണല്‍ കോര്‍ഡിനേറ്റര്‍ ടി.എം അബ്ദുള്‍ മെഹ് റൂഫ് വിഷയാവതരണം നടത്തി.സി.കെ. അജിത്ത് കുമാര്‍ സ്വാഗതവും റംസാദ് അബ്ദുള്ള നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad