മംഗളൂരു (www.evisionnews.co): മംഗളൂരു ജില്ലാ ജയിലിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്നു പേരെ കദ്രി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. അശോക് നഗറിലെ റിതേഷ്, കെമ്മിഞ്ചയിലെ രവി പൂജാരി, കുഞ്ചത്തൂരിലെ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ മിന്നല്‍ റെയ്ഡിലാണ് മൂന്നു പേരും ജയില്‍ പരിസരത്ത് വെച്ച് പിടിയിലായത്. ജയിലിന് പുറത്ത് നിന്ന് മതില്‍ കെട്ടിനുള്ളിലേക്ക് കഞ്ചാവ് പായ്ക്കറ്റുകള്‍ എറിഞ്ഞുകൊടുക്കാനായിരുന്നു പദ്ധതി. ഇവരില്‍ നിന്ന് 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. നഗരത്തിലെ കഞ്ചാവ് മാഫിയ സംഘത്തില്‍പെട്ടവരാണ് മൂവരുമെന്ന് പോലീസ് പറഞ്ഞു.
Post a Comment
0 Comments